കോൺഗ്രസിൻ്റെ പ്രചാരണത്തിനെന്ന പേരിൽ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഇസ്ലാമിക ഭീകരരും ആർഎസ്എസ് പക്ഷക്കാരും നുഴഞ്ഞു കയറിയയെന്ന ആരോപണം വ്യാപകമായതോടെ അന്വേഷണ ഏജൻസികകൾ പരിശോധന ആരംഭിച്ചു. കോൺഗ്രസ് മീഡിയ എന്ന പേരിൽ നിരവധി ഫേയ്സ്ബുക്ക് , ഇൻസ്റ്റ തുടങ്ങിയ അക്കൗണ്ടുകളാണ് ഉള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും കെപിസിസി യുടേയോ എഐസിസിയുടേയോ അനുമതിയോ പിന്തുണയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. പലതും വിദേശത്തിരുന്ന് നിയന്ത്രിക്കുന്ന പേജുകളും ഗ്രൂപ്പുകളുമാണ്. പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ കോൺഗ്രസ് വക്താക്കൾ പോലും നിയന്ത്രിതമായി മാത്രം ഇടപെട്ടപ്പോൾ കോൺഗ്രസിൻ്റെ പേരുകൾ ചേർത്ത പ്രൊഫൈലുകളും പേജുകളും സെൻ്റ് റീത്താസ് സ്കുളിനും പ്രിൻസിപ്പലിനോടും ക്രൈസ്തവ സന്യാസസമൂഹങ്ങളോടും ക്രൈസ്തവ വിശ്വാസി സമൂഹത്തേയും അവഹേളിക്കും വിധത്തിലും വിഭാഗീയത വർധിപ്പിക്കും വിധത്തിലും പോസ്റ്റിങ്ങുകൾ നിറഞ്ഞു. യഥാർത്ഥത്തിൽ ക്രിസ്ത്യൻ വിദ്വേഷ നിലപാടെടുത്ത സിപിഎം കാരനായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ക്ക് ശക്തി പകരുന്ന നിലപാടുകളാണ് കോൺഗ്രസിൻ്റെ ചിഹ്നവും കൊടിയും നേതാക്കളുടെ ചിത്രങ്ങളും വച്ച പ്രൊഫൈലുകളിൽ നിന്ന് പ്രവഹിച്ചത്. അത്തരം പ്രൊഫൈലുകളിൽ കമൻ്റിട്ട് കയറി വന്നവരിൽ ബഹുഭൂരിപക്ഷവും ഇസ്ലാമിക തീവ്രവാദ ചുവയുള്ളതും കലാപാഹ്വാനപരമായതും ആണെന്നതാണ് അന്വേഷണ ഏജൻസികൾ ശ്രദ്ധിക്കുന്നതിന് കാരണം. ഇതിൽ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തുളളവരും വ്യാജ പ്രൊഫൈലുകളും ആണെന്നാണ് പ്രഥമ വിവരം. അതിനാൽത്തന്നെ എൻഐഎ അടക്കമുള്ള ഏജൻസികൾക്ക് ഇടപെടാൻ സാധിക്കുന്ന വിഷയമായി മാറിയതോടെയാണ് അന്വേഷണം പാർട്ടി തലത്തിലും ആരംഭിച്ചത്.
അന്വേഷണം പാർട്ടി തലത്തിലും നടത്തണമെന്നാണ് കോൺഗ്രസിലെ ബഹു ഭൂരിപക്ഷം പ്രവർത്തകരും ആവശ്യപ്പെടുന്നത്.
കോൺഗ്രസ് ചെന്ന് പെട്ടിരിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയിലാണ്. പൊതു സമൂഹത്തിൽ വർഗീയതയക്കും വിഭാഗീയതയ്ക്കും സ്ഥാനം കൊടുക്കാത്തതും എന്നാൽ എല്ലാ നല്ല മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടുന്നതുമായ ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ മറ്റുള്ളവർക്ക് എതിരാകുന്നവയും സഹജീവികൾക്ക് ഭീഷണിയാകുന്നവരുമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും അനാചാരങ്ങളായും അന്ധവിശ്വാസമായും ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുണ്ട്. കാശ്മീരി പണ്ഡിറ്റ് ആയിരുന്നു എങ്കിലും നിരീശ്വരവാദിയും യുക്തിവാദിയുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു. മാത്രമല്ല തൻ്റെ ഏക മകളെ ജാതി മത വ്യവസ്ഥകൾക്ക് വിരദ്ധമായി ഒരു പാഴ്സിയായ ഫിറോസ് ഗാന്ധിയ്ക്ക് വിവാഹം ചെയ്തു നൽകുകയും ചെയ്തു. എന്നാൽ ഒരിക്കൽ പോലും നെഹ്റു പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ എതിർക്കുകയോ പരിഹസിക്കുകയോ തടയുകയോ ചെയ്തില്ല. അതും വർഗീയതയും വിഭാഗീയതയും കൊടികുത്തി വാണിരുന്ന ഇന്ത്യാ പാക്ക് വിഭജനകാലത്ത് പോലും. എന്നാൽ മതങ്ങളുടെ പേരിൽ മനുഷ്യത്വ വിരുദ്ധമായി ചെയ്തിരുന്ന അനാചാരങ്ങളെ എതിർത്തു. അതിനാൽ തന്നെ മത ഇതര (മതേതരം ) ഭരണഘടന വിഭാവനം ചെയ്തപ്പോൾ പരസ്പര വിട്ടുവീഴ്ചയ്ക്ക് കഴിയാവുന്നതും അംഗീകരിക്കാൻ കഴിയുന്നതുമായ എല്ലാ വിശ്വാസങ്ങളേയും അംഗീകരിച്ചു നൽകി.
അത്തരം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുംസ്വയവും മറ്റുള്ളവർക്ക് അംഗീകരിക്കാവുന്നതുമായ കാര്യങ്ങൾ നിയന്ത്രണവിധേയമായി അനുഷ്ഠിക്കുന്നതിന് ഭരണഘടന പ്രകാരം അധികാരവും അവകാശവും നൽകിയിട്ടുള്ളതാണ്. ഹിജാബ് പോലെയും ഹലാല് പോലെയും ഉള്ള വിഷയങ്ങളിൽ പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ എല്ലാ മത നിയമങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ അവകാശങ്ങൾ നൽകിയപ്പോഴും ഇന്ത്യയിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശ അധികാരങ്ങൾ ഉണ്ടാവണമെന്ന ആശയത്തിനു മേൽ ഏകീകൃത സിവിൽ കോഡ് കൂടി കോൺഗ്രസ് മുന്നോട്ടുവച്ച ആശയങ്ങളിൽ ഒന്നായിരുന്നു. അതോടൊപ്പ, വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഏകത്വം എന്ന ആശയവും കൂടി ഉൾപ്പെടുത്തിയതിനാൽ ഏകീകൃത സിവിൽ കോഡിനായി കോൺഗ്രസ് ഒരു പരിധിക്ക് അപ്പുറം ശ്രമിച്ചിരുന്നില്ല. എന്നാൽ സമീപകാലത്തായി തീവ്ര സ്വഭാവമുള്ള മത സംഘടനകൾ രാഷ്ട്രീയ ലക്ഷ്യത്തോടെ രംഗത്ത് വരികയും അവർ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെയും അട്ടിമറിക്കാനുള്ള ശ്രമം നടത്തി വരികയുമാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഭരണഘടനാപരമായ പൗരാവകാശങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പവും പൊതു അവകാശങ്ങളെ സംബന്ധിച്ച് തർക്കങ്ങളും കൃത്യമായി പഠിക്കാൻ ശ്രമം തുടങ്ങിയിട്ടുള്ളത്.
ഇന്ത്യയിൽ ജീവിക്കാൻ ഹലാലോ ഹിജാബോ ഹറാമോ ഗോവധ നിരോധനവും ഒന്നും ആവശ്യമില്ല. എന്നാൽ ഇവയിൽ വിശ്വസിക്കുന്നവർക്ക് അത് പൊതുസമൂഹത്തിൽ താല്പര്യ പ്രകാരം അനുഷ്ഠിക്കാനും അവകാശമുണ്ട്. എന്ത് തിന്നണം എന്ത് തിന്നരുത് എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നത് സംബന്ധിച്ച് ഓരോ വ്യക്തിക്കും തീരുമാനങ്ങൾ എടുക്കാനും അനുഷ്ഠിക്കുവാനും അവകാശം പൗരാവകാശമായി നൽകിയിട്ടുണ്ടെങ്കിലും ഇവയെല്ലാം പൊതുസമൂഹത്തിൽ തർക്കങ്ങൾ ഉണ്ടാക്കുന്ന പക്ഷം അനുഷ്ഠിക്കാൻ പാടില്ല എന്ന നിബന്ധനയാണ് യഥാർത്ഥത്തിൽ ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥിതി. നിങ്ങൾക്ക് വ്യക്തിപരമായി ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ ഹിജാബ് ധരിക്കാൻ പറ്റാത്ത സ്ഥലങ്ങളും സാഹചര്യങ്ങളും ഉണ്ട്. അവിടെ എന്താണോ സാഹചര്യം അതിനനുസരിച്ച് വ്യക്തി താൽപര്യം ഉപേക്ഷിച്ചു വേണം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പെരുമാറേണ്ടത് എന്നാണ് ഭരണഘടനയുടെയും കോൺഗ്രസിന്റെയും നിലപാട്. ഈ നിലപാടിനെ ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശത്തോടെ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ കോൺഗ്രസിന്റെ പേര് ദുരുപയോഗിച്ച് ചില താൽപരകക്ഷികൾ കോൺഗ്രസിന്റെയും ഭരണഘടനയും ആശയങ്ങൾക്ക് വിരുദ്ധമായി വിഭാഗീയത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതായിട്ടാണ് ആരോപണം ഉയർന്നിട്ടുള്ളത്.
കോൺഗ്രസിന്റെ സൈബർ വിഭാഗം കൃത്യമായി ക്രോഡീകരിക്കുകയോ ഏകീകരിക്കുകയോ ചെയ്തിട്ടില്ല. അതിന് ചുമതലപ്പെടുത്തി നിയോഗിക്കപ്പെട്ട പലരും പാർട്ടിയെ അടിയിൽനിന്ന് പാരവെച്ചും പാലം വലിച്ചും ഒറ്റിക്കൊടുത്തും മറുകണ്ടം ചാടുന്ന കാഴ്ചയും പാർട്ടി കണ്ടു. ആൻ്റണിയുടെ മകനായിരുന്നു ഒരിക്കൽ ചുമതല. എന്നാൽ അടിസ്ഥാനപരമായ ആശയങ്ങൾ മനസ്സിലാക്കാനോ അതിനനുസരിച്ച് ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുവാനോ ആന്റണിയുടെ മകനായിരുന്നിട്ടു പോലും അനിൽ ആൻ്റണിക്ക് സാധിച്ചില്ല. പിന്നീട് ഡോക്ടർ പി സരിനെയാണ് ഇക്കാര്യങ്ങളിൽ നിയോഗിച്ചത്. സരിൻ പക്ഷേ അനിലിനെയും കടത്തിവെട്ടി തറയും തറമേൽ തറയും തത്തറയുമായി മാറുന്ന കാഴ്ചയാണ് കോൺഗ്രസിന് നോക്കി നിൽക്കേണ്ടി വന്നത്. കോൺഗ്രസിന്റെ സൈബർ വിഭാഗത്തെ നിയന്ത്രിക്കണമെന്നും ക്രോഡീകരിക്കണമെന്നും ക്രമീകരിക്കണമെന്നും കഴിഞ്ഞ അഞ്ചുവർഷത്തിൽ അധികമായി ആവശ്യം ഉയർന്നിട്ടും കെപിസിസി അതിനെപ്പറ്റി ഗൗരവതരമായ ചർച്ച ചെയ്യുക പോലും ചെയ്തിട്ടില്ല. ചർച്ച ചെയ്തെടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കിയതും ഇല്ല. ഈ അരക്ഷിതാവസ്ഥ മുതലെടുത്ത് വർഗീയത രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാൻ ഇറങ്ങിയ ചിലരുടെ ഒളിച്ചു കളികൾ ആരംഭിച്ചു. പ്രത്യേകിച്ച് തീവ്ര ഇസ്ലാമിക പക്ഷക്കാർ കോൺഗ്രസിൻ്റെ സൈബർ ഇടങ്ങളിൽ നുഴഞ്ഞുകയറി. കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ നുഴഞ്ഞുകയറുന്നതിന് മുമ്പ് തന്നെ ഈ തീവ്ര ഇസ്ലാമിക വാദികൾ സിപിഎമ്മിനെ പൂർണമായി വിഴുങ്ങിയിരുന്നു. 15 വർഷത്തിനുള്ളിൽ നടന്ന സിപിഎമ്മിൻ്റെ ഈ കീഴടങ്ങളാലാണ് പിണറായിയുടെ ഭരണം തന്നെ. ഈ തീവ്ര ഇസ്ലാമി വിഭാഗത്തെ കോൺഗ്രസിനുള്ളിലേക്ക് തിരുകി കയറ്റുന്നതിന് പിന്നണിയിൽ പ്രവർത്തിക്കുന്നതും സിപിഎമ്മു തന്നെയാണ് എന്നതാണ് മറ്റൊരു തമാശ. കോൺഗ്രസ് വിരുദ്ധത എന്ന സിപിഎമ്മിന്റെ ആജീവനാന്തര ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി എല്ലാ ചെല്ലും ജലവും കൊടുത്തു അത്തരം നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ വിഭാഗം ഇപ്പോൾ സിപിഎമ്മിനെ പൂർണമായി തന്നെ വിഴുങ്ങി കഴിഞ്ഞു. അവിടെനിന്ന് മറ്റു വിഭാഗത്തിൽ പെട്ട അണികൾ പ്രതിദിനം പുറത്ത് ചാടി ഈ സംഘടിത അക്രമ വിഭാഗങ്ങളെ ഒഴിവാക്കുന്നതിന് ഉള്ള ശ്രമത്തിലാണ്. അങ്ങനെ സിപിഎം വിട്ട് പുറത്തു പോകേണ്ടി വരുന്നവർക്ക് അവരുടെ ഇതു വരെയുള്ള സ്വതന്ത്ര ചിന്താഗതിയുടെ താല്പര്യം പരിഗണിച്ചാൽ കോൺഗ്രസിലേക്ക് ആണ് എത്തേണ്ടിയിരുന്നത്. എന്നാൽ പലരും ബിജെപിയിലേക്ക് ആണ് ചെന്ന് ചേർന്നത്. അതിന് കാരണമുണ്ട് കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലും സിപിഎം എത്തിച്ചേർന്ന നിലയിലുള്ളതും തീവ്രവാദസ്വഭാവമുള്ള തുമായ നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്നുള്ളതാണ് കാരണം.
ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ്പുതിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ സൈബർ വിഭാഗത്തെ എങ്ങനെ പുനർ രൂപകൽപ്പന ചെയ്യാൻ സാധിക്കും എന്ന പഠനം ആരംഭിക്കാൻ കോൺഗ്രസിന്റെ പല വിഭാഗങ്ങളേയും പ്രേരിപ്പിക്കുന്നത്. ആശയപരമായ പഠനങ്ങൾ വളരെ കുറഞ്ഞ കോൺഗ്രസിൽ ആശയപരമായ അടിത്തറയിട്ടു വേണം ഇനിയും എല്ലാം ക്രമീകരിക്കാൻ. ഇത് വളരെ റിസ്ക് പിടിച്ച ഏർപ്പാടായതിനാൽ എങ്ങനെ തുടങ്ങണം എങ്ങനെ നടപ്പിലാക്കണം എന്നറിയാതെ കോൺഗ്രസ് വെള്ളം കുടിക്കുന്നുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുത്താൽ പലതും വർഗീയമായ കാഴ്ചപ്പാടോടെയും വിഭാഗീയമായ നിലപാടുകളുടെയും പേരിൽ കോൺഗ്രസിന് നേരെ പ്രയോഗിക്കാൻ പലരും കാത്തിരിക്കുന്നതിനാൽ ആജ്ഞാപിച്ചു നടപ്പിലാക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉറച്ച തീരുമാനമെടുത്ത് എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും അതിന് തരണം ചെയ്യാൻ കരുത്ത് പ്രകടിപ്പിക്കും എന്ന് പാർട്ടി തീരുമാനിക്കാതെ ഇനി രക്ഷയില്ല. കെപിസിസി നേതൃത്വം അത്തരമൊരു ഉറച്ച തീരുമാനത്തിലേക്ക് എത്തണമെന്നാണ് അണികളിൽ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. നേതാക്കളുടെ രാഷ്ട്രീയപക്ഷപാതങ്ങൾ മാത്രമാണ് അണികളുടെ താൽപര്യത്തിന് എതിരായിട്ടുള്ളത്. തങ്ങൾക്കുള്ള അറിവും തങ്ങൾക്കുള്ള ബോധ്യങ്ങളും ആണ് ഏറ്റവും മികച്ചത് എന്ന് കരുതുന്ന ചില നേതാക്കൾ എങ്കിലും തലപ്പത്തിരിക്കുന്നു എന്നുള്ളതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധി. അതിനെ മറികടക്കാൻ പലപ്പോഴും കോൺഗ്രസിനെ സാധിക്കുന്നില്ല. കാരണം അവർ സ്വന്തം ഗ്രൂപ്പുകളുടെയും സ്വയം സൃഷ്ടിച്ചുവെച്ച് അനുയായികളുടെയും സോഷ്യൽ മീഡിയ ഗർവ് പ്രകടിപ്പിച്ചു പാർട്ടിയെ തന്നെ നിയന്ത്രിക്കുന്ന സ്ഥിതിയുമുണ്ട്. ചിലർ പാർട്ടിക്ക് തന്നെ തല വേദനയാണ്. ഇവരെ തള്ളിയെ പറ്റൂ ഇല്ലെങ്കിൽ ഇനിയും പാർട്ടി ഇപ്പോഴുള്ളതിനേക്കാൾ വലിയ പ്രതിസന്ധികളിലേക്ക് ചെന്നു ചാടേണ്ടി വരും. അതിനാൽ അണികൾ ആവശ്യപ്പെടുന്നത് സൈബർ ഇടത്തിലെ ക്രോഡീകരണം ഇല്ലാത്ത നിലപാട് മാറ്റണമെന്നും തീവ്ര വർഗീയത ഉള്ളവരെ ഒഴിവാക്കണമെന്നുമാണ്. എന്തായാലും ഹിജാബ് വിഷയത്തിൽ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിങ്ങുകളും കമന്റുകളും ദേശീയ ഏജൻസികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം തീവ്രവാദികളെ കോൺഗ്രസ് തന്നെ കണ്ടെത്തി ഒഴിവാക്കി ഇല്ലെങ്കിൽ നാളെ ഇതേ പാർട്ടി പല തീവ്രവാദ പ്രവർത്തനങ്ങളുടെയും പേരുദോഷം കേൾക്കേണ്ടിവരും. അന്വേഷണ ഏജൻസികൾ ബിജെപിയുടെ കൈവശമായതിനാലും സിപിഎമ്മിന്റെ കൈവശമായതിനാലും ഒരു ദാക്ഷിണ്യവും അവർ കോൺഗ്രസിനോട് കാണിക്കില്ല. അക്കാര്യവും ഓർത്തിരിക്കുന്നത് നല്ലത്. അതിനാൽ മാറ്റുവിൻ ചട്ടങ്ങളെ അല്ലാത്തപക്ഷം ബിജെപിയുടെയും സിപിഎമ്മിന്റെയും ചട്ടങ്ങൾ അന്വേഷണ ഏജൻസികളിലൂടെ പ്രയോഗിച്ച് കോൺഗ്രസിനെ നാറ്റിക്കും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
Did cyber terrorists infiltrate Congress social media? The party is investigating. National agencies are monitoring.






















